കൂരാച്ചുണ്ട്: ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ കൂരാച്ചുണ്ട് സബ് ട്രഷറി ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി. കരിദിനം ആചാരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരത്തിൽ കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂർ മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായിട്ടും ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്ക്കരിക്കുന്നതിനുള്ള കമ്മീഷനെ സർക്കാർ നിയമിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം.
കെഎസ്എസ്പിഎ സംസ്‌ഥാന കൗൺസിൽ അംഗം വി.സി ശിവദാസൻ മാസ്റ്റർ സമര പരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡണ്ട് കെ.എം ജോൺ കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചെറിയാൻ അറയ്ക്കൽ, പി.ടി ബാലകൃഷ്ണൻ, വി.സി ജെയിംസ്, എ.ജെ ബേബി അനന്തക്കാട്ട്, ഉണ്ണിനായർ അച്ചുത് വിഹാർ, തോമസ് അഗസ്തി മുണ്ടയ്ക്കൽ, എം.എം ദേവസ്യ മഠത്തിപറമ്പിൽ, ടി. മാലതി, പി. ദിവാകരൻ എന്നിവർ സമര പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Tags:
LOCAL NEWS