Trending

കൊടുവള്ളി തണലിൽ ഡോക്ടർമാരുടെ സൗഹൃദ സംഗമം നടന്നു.

കൊടുവള്ളി: തണലിനൊപ്പം ഡോക്ടർമാരും എന്ന ശീർഷകത്തിൽ കൊടുവള്ളി തണലിൽ ഡോക്ടർമാരുടെ ദിനാഘോഷം സംഘടിപ്പിച്ചു. ഡോക്ടർമാരുടെ സ്നേഹ സംഗമം എന്ന പേരിലാണ് പരിപാടി നടന്നത്. കൊടുവള്ളി തണൽ സംഘടിപ്പിച്ച സംഗമത്തിൽ ഡോക്ടർമാർ തങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെച്ചു. കൂടാതെ, തണലിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു. ഡോക്ടർമാരെ പൊന്നാട അണിയിച്ചു ആദരിച്ചു. തണൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.ടി സുലൈമാൻ അധ്യക്ഷത വഹിച്ചു. ജ.സെക്രട്ടറി ഒ.പി റഷീദ് സ്വാഗതം പറഞ്ഞു. ട്രഷറർ തങ്ങൾസ് മുഹമ്മദ് നന്ദി പറഞ്ഞു.

ഡോ. ജോസ് ജോൺ, ഡോ. എൻ.എ മുഹമ്മദ്, ഡോ. അബ്ദുള്ള, ഡോ. സഹദേവൻ, ഡോ. റോഷിക്, ഡോ. ഫഹമിത തങ്ങൾസ് തുടങ്ങി മുപ്പതോളം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. തണൽ ഭാരവാഹികളായ ഇ.കെ മുഹമ്മദ്, ഒ.പി.ഐ കോയ, കൊയിലാട്ട് അബ്ദുറഹ്മാൻ, വനിത നാസർ, സിറാസ് എൻ.പി, മാക്സ് ഫൈസൽ, ഒ.പി സലീം, ബഷീർ പാലക്കുറ്റി, പി. മജീദ്, മൂസ മാസ്റ്റർ, ഇ.കെ മജീദ്, കെ.ടി ഫിറോസ്, ബഷീർ പുയങ്കര, ഒ.കെ അഷ്റഫ്, വി.കെ അഷ്റഫ്, എ.ആർ അബ്ദുറഹ്മാൻ, ഒ.പി റസാക്ക്, റൈന സൈനുദ്ദീൻ, സി.കെ കുൽസു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post