കാക്കൂർ: വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പരസ്യം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. എസ്റ്റേറ്റ്മുക്ക് സ്വദേശി അഹമ്മദ് നിജാദ് (18), കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീൻ (25) എന്നിവരാണ് അറസ്റ്റിലായത്. ടെലഗ്രാം വഴി വീട്ടിൽ ഇരുന്ന് ഓൺലൈൻ ട്രേഡ് നടത്തി പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് ലിങ്ക് അയച്ചു നൽകിയായിരുന്നു തട്ടിപ്പ്. പല ഘട്ടങ്ങളായി 22,78,000 രൂപ ബാങ്ക് വഴിയും ഗൂഗിൾ പേ വഴിയുമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
മുടക്കിയ പണവും, ചെയ്ത ജോലിയുടെ വേദനവും ലഭിക്കാതെ വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട നരിക്കുനി പാറന്നൂർ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയുടെയും വിശദമായ അന്വേഷണത്തിൻ്റെയും ഭാഗമായിട്ടാണ് ഇരുവരെയും പിടികൂടാൻ സാധിച്ചത്. കാക്കൂർ സിഐ സാജു എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.