ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. അത്തോളി സ്വദേശി രാജീവനാണ് പരിക്കേറ്റത്. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്നു കണ്ടെയിനര്‍ ലോറിയിൽ എതിരെ വന്ന രാജീവൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് ഹൈവെ പോലിസും, ബാലുശ്ശേരി പോലീസും എത്തിയിട്ടുണ്ട്. പരിക്കേറ്റ രാജീവനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.