ചേളന്നൂർ: ചേളന്നൂർ പുതിയേടത്ത് താഴം- പട്ടർപാലം റോഡിൽ പയ്യടിതാഴത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പയ്യടിതാഴത്ത് ഷിബു കുഞ്ഞിരാമൻ (56) ആണ് മരിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് എത്തി തുടർ നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.