അത്തോളി: അത്തോളിക്ക് അടുത്ത് അന്നശ്ശേരിയിൽ രണ്ടര വയസ്സുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു. പുനത്തിൽ താഴത്തിന് സമീപം കുളങ്ങര താഴം നിഖിൽ നാരായണന്റെയും വൈഷ്ണവിയുടെയും ഏകമകൾ നക്ഷത്ര ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ വെളളക്കെട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലക്കുളത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.