കൊടുവള്ളിയിൽ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; പോലീസുകാരന് പരിക്ക്

കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ പോലീസുകാരന് പരിക്ക്. രാവിലെ ഏഴുമണിയോടെ ദേശീയപാതയിൽ വെണ്ണക്കാട് വെച്ചായിരുന്നു അപകടം. പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ ജിതിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിലെ വെള്ളക്കെട്ടിലൂടെ പോവുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് പോസ്റ്റിലിടിക്കുകയായിരുന്നു. വാഹനം നിലവിൽ ഓടിക്കാനുള്ള കണ്ടീഷനിൽ അല്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ആകെയുള്ള ഒരേ ഒരു വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post