Trending

പ്ലസ്‌വൺ ക്ലാസുകൾ നാളെ തുടങ്ങും


തിരുവനന്തപുരം: പ്ലസ്‌വൺ ക്ലാസുകൾ ജൂൺ 18 ബുധനാഴ്ച ആരംഭിക്കും. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്കും ഇന്നു വൈകുന്നേരം വരെ അവസരം പ്രയോജനപ്പെടുത്താം.

പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻ്റിൽ 87,928 പേർക്ക് കൂടി സീറ്റ് ലഭിച്ചു. മെറിറ്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനം വഴിയുള്ള മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെൻ്റുകളിലായി ആകെ 3,12,908 പേർക്ക് അവസരം ലഭിച്ചു. 4688 സീറ്റുകൾ ബാക്കിയുണ്ട്.

മൂന്നാം അലോട്ട്മെൻ്റിൽ 57,572 പേർക്കാണ് ഉയർന്ന ഓപ്ഷൻ ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിൽ 5,310 പേർക്കും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (എംആർഎസ്‌) 1,170 പേർക്കും അലോട്ട്മെൻ്റ് നേടാനായി. സ്പോർട്സ് ക്വാട്ടയിൽ 2,889 സീറ്റും എംആർഎസുകളിൽ 359 സീറ്റും ഒഴിവുകളുണ്ട്.

സപ്ലിമെന്ററി അലോട്ട്മെൻ്റ് അവസരം ഇനിയും പ്രയോജനപ്പെടുത്താം. ഇതിനുള്ള അലോട്ട്മെന്‍റ് നടപടികൾ ജൂൺ 28ന് തുടങ്ങും. നിലവിൽ ഒഴിവുള്ള സീറ്റുകൾ, മൂന്നാം അലോട്ട്മെൻറിൽ പ്രവേശനം നേടാത്ത സീറ്റുകൾ, കമ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോർട്സ് ക്വോട്ടകളിൽ ബാക്കി വരുന്ന സീറ്റുകൾ എന്നിവ ചേർത്തായിരിക്കും ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകൾ പ്രസിദ്ധീകരിക്കുക.

Post a Comment

Previous Post Next Post