Trending

മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍; സ്വകാര്യ കെട്ടിടത്തിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണു

ഉള്ള്യേരി: മുണ്ടോത്ത് കുറ്റിയില്‍കുന്നിൽ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ കൂറ്റൻ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകട ഭീഷണിയില്‍. മണ്ണിടിച്ചിലിൽ താസ് ഡിസ്പ്ലെയ്സ് കമ്പനിയുടെ കെട്ടിടം ഭാഗികമായി തകര്‍ന്നു. മൂടാടി സ്വദേശി ഹുസൈന്‍ സൗഭാഗ്യയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. 

മലയുടെ ഒരു ഭാഗം മണ്ണ് ഊര്‍ന്ന് നില്‍ക്കുന്ന നിലയിലാണുള്ളത്. രണ്ടാഴ്ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീണ്ടും കൂറ്റൻ പാറക്കല്ല് താഴോട്ട് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. 

സമീപത്തെ തെങ്ങ് കടപുഴകുകയും, കെട്ടിടത്തിന് മുകളില്‍ പതിക്കുകയും ചെയ്തു. ഈ കെട്ടിടത്തെ കൂടാതെ നിരവധി വീടുകള്‍ ഇവിടെയുണ്ട്. നിലവില്‍ ഒരു കൂറ്റൻ കല്ലു കൂടി അടര്‍ന്ന് നില്‍ക്കുകയാണ്. മഴ കനത്താൽ ആ പാറക്കല്ലും താഴോട്ട് പതിക്കുമെന്ന ഭീതിയിലാണ് സമീപവാസികൾ. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post