അടിവാരം: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിൽ വീഴാറായ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. തിരക്ക് കുറവായതിനാൽ വലിയ ഗതാഗത തടസ്സങ്ങളൊന്നും നിലവിലില്ല. ഫയർഫോഴ്സ്, ഫോറസ്റ്റ്, പോലീസ്, വില്ലേജ് അധികാരികൾ, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ, ചുരം സംരക്ഷണ സമിതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്.