ഉള്ള്യേരി: ശക്തമായ കാറ്റിലും മഴയിലും ഉള്ള്യേരി പുത്തഞ്ചേരിയിൽ തെങ്ങുവീണ് വീടിന്റെ മേൽക്കൂര തകർന്നു. ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ പുത്തഞ്ചേരി എളങ്ങോട്ടുമ്മൽ രാജീവൻ്റെ വീടിനു മുകളിലാണ് തെങ്ങുവീണ് ഓടുമേഞ്ഞ മേൽക്കൂര തകർന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കാറ്റിലും മഴയിലുമാണ് തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.