Trending

പുത്തഞ്ചേരി ജിഎൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു


ഉള്ളിയേരി: ഗ്രാമീണ ചാരുത പാട്ടിലേക്ക് ചാലിച്ച ഗിരീഷ് പുത്തഞ്ചേരി ആദ്യാക്ഷരം കുറിച്ച പുത്തഞ്ചേരി ജിഎൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ഗ്രാമത്തിലെ എല്ലാ വീടുകളിലും പപ്പായ വെച്ചു പിടിപ്പിക്കുന്ന പദ്ധതി പിടിഎ പ്രസിഡണ്ട് നിധീഷ് കൂട്ടാക്കൂൽ തൈകൾ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. 

പ്രധാനാധ്യാപകൻ ഗണേശ് കക്കഞ്ചേരി പരിസ്ഥിതി ദിന സന്ദേശം നൽകി. പി.ആർ സ്മിജ, സിനി പനാട്ട്, പി.കെ നിഖിത, എസ്. സായന്തന എന്നിവർ സംസാരിച്ചു. ചിത്രരചന, പരിസ്ഥിതി കവ്യാലാപനം, പ്രശ്നോത്തരി എന്നിവ നടത്തി.

Post a Comment

Previous Post Next Post