Trending

കുന്ദമംഗലത്ത് 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ


കുന്ദമംഗലം: കോഴിക്കോട്- വയനാട് ദേശീയപാതയിൽ കുന്ദമംഗലത്ത് 2 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ ഫർക്കുന്ത്‌ അലി, ജുബൈർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കുന്ദമംഗലം അങ്ങാടിക്ക് സമീപം വെച്ചാണ് കെ.എൽ 57 ടി 6624 സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന ഇരുവരെയും എക്സൈസ് സംഘം പിടികൂടിയത്.

കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാനു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മിൽട്ടൺ, പ്രീവേന്റീവ് ഓഫീസർമാരായ വിപിൻ. പി, സന്ദീപ് എൻ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത് എൻ, റെനിഷ്, ജിത്തു പി.പി, അജിത്ത്.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബഷിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ തുറന്നതോടെ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post