Trending

ബലിപെരുന്നാൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലിപെരുന്നാൾ പ്രമാണിച്ച് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന്‌ മന്ത്രി ആർ. ബിന്ദുവും അറിയിച്ചു.

Post a Comment

Previous Post Next Post