Trending

പട്ടാപ്പകൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണമാല കവർന്നു.


നാദാപുരം: നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണമാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്. ഇന്ന് രാവിലെ 9.30 ഓടെ അങ്കണവാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. 

മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ഉഷയെ മോഷ്ടാവ് അടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഉഷയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post