ഉള്ളിയേരി: ലഹരിയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ലൻ പ്ലഡ്ജിൻ്റെ പ്രചാരണാർത്ഥം ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് ഉള്ളിയേരി എ.യു.പി സ്കൂൾ മുതൽ ഉള്ളിയേരി പൊയിൽതാഴെ വരെയും ഉള്ളിയേരി പത്തൊൻപതാം മൈലും, തെരുവത്ത് കടവിലും മനുഷ്യച്ചങ്ങല തീർത്തു.
പഞ്ചായത്ത് പ്രസിദ്ധണ്ട് സി.അജിത, വൈസ് പ്രസിഡണ്ട് എൻ.എം ബാലരാമൻ, വ്യാപാരി സമിതി സെക്രട്ടറി സി.എം സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ.എം ബാബു, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജു ചെറുക്കാവിൽ എന്നിവരും 1, 6, 7, 8, 9, 10, 11 എന്നീ വാർഡ് മെമ്പർമാർ ഉള്ളിയേരിയിലും 2, 5, 19, 18 എന്നി മെമ്പർമാർ തെരുവത്ത് കടവിലും 13 മുതൽ 17 വരെ വാർഡുകളിലെ മെമ്പർമാർ ഉള്ളിയേരി പത്തൊൻപതാം മൈലും കണ്ണികളായി ചേർന്ന് മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകി.
ഉള്ളിയേരി എ.യു.പി സ്കൂൾ, പാലോറ എച്ച് എസ് എസ്, എംഡിഐടി എന്നിവിടങ്ങളിലെ കുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രവർത്തകർ, ഓട്ടോ-ജീപ്പ് ടാക്സി തൊഴിലാളികൾ, മറ്റു സ്കൂളുകളിലെ കുട്ടികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ, സാംസ്ക്കാരിക പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ, തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ, അങ്കണവാടി, പഞ്ചായത്ത് ജീവനക്കാർ എന്നിവർ കണ്ണികളായി. പഞ്ചായത്ത് പ്രസിഡണ്ട് പ്രതിജ്ഞയെ ചൊല്ലി ഉദ്ഘാടനം ചെയ്തു.
Tags:
LOCAL NEWS