Trending

അത്തോളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


അത്തോളി: കുന്നത്തറ-തോരായി ജംഗ്ഷനിലുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോരായി നടുക്ക് മീത്തൽ അഷ്റഫിന്റെ ഭാര്യ രഹ്നയാണ് (40) ബുധനാഴ്ച പുലർച്ചെ മരിച്ചത്. ജൂൺ 2ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. കുന്നത്തറ പൊതുവിതരണ കേന്ദ്രത്തിൽ നിന്നും രഹ്ന സ്കൂട്ടറിൽ അരി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അത്തോളി റോഡിൽ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്ക് സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. 

പരിക്കേറ്റ രഹ്നയെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് ഫാത്തിമ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ ബേബി ഹോസ്പിറ്റലിലേക്ക് മാറ്റി ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഇന്ന് പുലർച്ചെ 5.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം തോരായി വീട്ടിൽ എത്തിക്കും. ഭർത്താവ് അഷ്റഫ് തോരായിൽ പലചരക്ക് കട നടത്തുകയാണ്. മക്കൾ: റിത ഫാത്തിമ, മിസ്ന (അത്തോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ).

Post a Comment

Previous Post Next Post