ഉള്ളിയേരി: ഉള്ളിയേരി കൂമുള്ളിയിൽ ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ കോമത്ത് ഗോവിന്ദൻ നായർ (68) അന്തരിച്ചു. കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു. കഴിഞ്ഞ മെയ് 23ന് രാവിലെ പാൽ വിതരണത്തിന് പോകവേ കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു.
ഭാര്യ: ഷീജ. മക്കൾ: അശ്വതി, അഖിൽ. മരുമക്കൾ: സബീഷ്, ഹർഷ. സഹോദരങ്ങൾ: ബാലൻ, രാധ, ശോഭന, രാജൻ (പത്ര ഏജൻ്റ്), പരേതനായ പത്മനാഭൻ നായർ.