Trending

ബാലുശ്ശേരിയിൽ കെഎസ്എസ്പിഎ ലഹരി വിരുദ്ധ സദസ്സ് നടത്തി.


ബാലുശ്ശേരി: കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ രാസലഹരി വസ്തുക്കളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുകയും ഇതിലൂടെ നമ്മുടെ സമൂഹത്തെ വളരെ അപകടകരമായ അവസ്‌ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രാസ ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ കെഎസ്എസ്പിഎ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ വെച്ച് ലഹരി വിരുദ്ധ സദസ്സും പ്രതിജ്ഞയും എടുത്തു. 

കെഎസ്എസ്പിഎ മണ്ഡലം പ്രസിഡണ്ട് സി.വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ. യു.കെ വിജയൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ സംസ്‌ഥാന കൗൺസിൽ അംഗം വി. സി. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ. പ്രഭാകരൻ, വി. ടി. ഉണ്ണിമാധവൻ, വി. പി. ഭാസ്കരൻ, ഹരിദാസൻ നെല്ലങ്ങൽ, കോയാമു പുറങ്ങലേരി, ഭാസ്കരൻ എം.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post