നന്മണ്ട: ഓവുചാലിൽ നിന്നും മലിനജലം റോഡിലേക്കൊഴുകി നന്മണ്ട 13-ൽ കാൽനട യാത്രക്കാർ ദുരിതത്തിൽ. മഴക്കാലത്തിനു മുന്നോടിയായി ഓവുചാലുകൾ വേണ്ട രീതിയിൽ ശുചീകരിക്കാത്തതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആയിരക്കണക്കിന് രൂപ ചെലവഴിച്ച് അങ്ങാടിയും പരിസര പ്രദേശങ്ങളും വൃത്തിയാക്കാൻ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം പഞ്ചായത്ത് തൊഴിലാളികളെ നിയമിച്ചിട്ടും ജനങ്ങളുടെ ദുരിതം ഏറിവരികയാണ്. എല്ലാവർഷവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിപുലമായി നടത്താറുണ്ടായിരുന്നു. അങ്ങാടിയിലെ നാൽക്കവല തൊട്ട് പെട്രോൾ പമ്പുവരെ മലിനജലം നിരന്നൊഴുകുകയാണ്. സാംക്രമിക രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ അനാസ്ഥയിൽ ജനങ്ങൾ ആശങ്കാകുലരാണ്.
Tags:
LOCAL NEWS