കാക്കൂർ: പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച ഹെൽത്ത് റൂം ഉദ്ഘാടനം ബഹുമാനപ്പെട്ട കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം ഷാജി ഉദ്ഘാടനം നിർവഹിച്ചു. കാക്കൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിത്ത് എൻ.വി മുഖ്യാതിഥിയായിരുന്നു.
പിടിഎ പ്രസിഡണ്ട് ശ്രീ. ടി.ജയരാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പവിഴാ ശ്രീധരൻ, ഹെഡ്മാസ്റ്റർ ശ്രീ. വി.കെ വിനോദ് കുമാർ, മാനേജ്മെൻ്റ് കമ്മിറ്റിയംഗം ശ്രീ. വി.മുരളീധരൻ മാസ്റ്റർ, ശ്രീമതി എം.പി ലതിക, രേണുക രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പി.രതീഷ് നന്ദി പ്രകാശിപ്പിച്ചു.
Tags:
LOCAL NEWS