Trending

സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം


കോഴിക്കോട്: ഫറോക്കിൽ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബു (45) ആണ് മരിച്ചത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയില്‍ ബൈക്ക് യാത്രികനായ ജഗദീഷ് ബാബു കുടുങ്ങുകയായിരുന്നു. മണ്ണൂർ പ്രബോധിനി വായനശാലക്ക് സമീപം ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.

ചാലിയം-മെഡിക്കൽ കോളജ് റൂട്ടില്‍ സർവീസ് നടത്തുന്ന 'നജീബ്' ബസിനെ മറികടക്കാനെത്തിയ പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന 'ചെമ്പകം' ബസ് ജഗദീഷിന്റെ ബൈക്കിൽ തട്ടിയതോടെ ബസിനടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഗതീഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post