Trending

കൊടുവള്ളിയിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ.

കൊടുവള്ളി: കൊടുവള്ളി നല്ലാംങ്കണ്ടിയിൽ വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുക്കിലങ്ങാടി സ്വദേശി ലോഹിദാക്ഷനെയാണ് നല്ലാംങ്കണ്ടി പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗനായ ഇദ്ദേഹത്തിൻ്റെ വാക്കറും ഒരു കവറും പാലത്തിലുണ്ട്. 

ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽക്കടവിൽ നിന്നും ഇയാൾ നല്ലാംങ്കണ്ടിയിലേക്ക് ഓട്ടോയിൽ കയറിയിരുന്നതായി നാട്ടുകാർ പറഞ്ഞു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post