Trending

ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും ഒരു ദിവസം മതിയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. നാളത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്. 

നേരത്തെ ജൂൺ 6ന് ആണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് ആണെന്ന് മത പണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post