ജിദ്ദ: മഞ്ചേരി തൃക്കലങ്ങോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. മരത്താണി സ്വദേശി പനനിലത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ അസ്ക്കർ മോൻ (42) ആണ് മരിച്ചത്. ബാബ് മക്കയിലെ ഫ്ലവർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. ഭാര്യ: ജസ്റ. മൂന്നു മക്കളുണ്ട്. മൃതദേഹം ജിദ്ദ ഐഎംസി ആശുപത്രിയിൽ. കബറടക്കത്തിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
Tags:
OBITUARY