കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനെ മാവൂർ പൊലീസ് അറസ്റ്റു ചെയ്തു. പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ താമസിക്കുന്ന അബിന്‍ സന്തോഷ് (19) ആണ് അറസ്റ്റിലായത്. പ്രതിയ്ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
2024-ലാണ് പീഡന സംഭവമുണ്ടായത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ നരിക്കുനിയിൽ വെച്ച് അബിന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ മാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിൽ എഎസ്‌ഐ സിന്ധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് അബിന്‍ സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.