മൈസൂരു: മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹിലിയാന ഗ്രാമത്തിലെ ഗണേഷ് പൂജാരിയാണ് ഭാര്യ രേഖയെ വെട്ടിക്കൊലപ്പെടുത്തിയത്.
ഭർത്താവ് ഗണേഷ്, മദ്യപിച്ചെത്തി ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് ഗണേഷ് ഭാര്യയെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ശങ്കരനാരായണ പോലീസ് കേസെടുക്കുകയായിരുന്നു.