Trending

തിക്കോടിയിൽ ടെറസിൽ നിന്നും കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: വീടിൻ്റെ ടെറസിൽ നിന്നും കാൽവഴുതി വീണ് യുവാവ് മരിച്ചു. പയ്യോളി ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരനായ തിക്കോടി പുറക്കാട് സ്വദേശി എടവനക്കണ്ടി ഇ.കെ പ്രജീഷ് (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

വീടിൻ്റെ ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കാനായി കയറിയതായിരുന്നു പ്രജീഷ്. ഇതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രജീഷിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. അച്ഛൻ: ബാലകൃഷ്ണൻ നായർ. അമ്മ: കാർത്ത്യായനി അമ്മ. സഹോദരി: ഷൈനി.

Post a Comment

Previous Post Next Post