Trending

റാഗിങ്; പുതുപ്പാടിയിൽ പ്ലസ്‌വൺ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം


താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവെച്ച് പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് മുഷ്ടി ചുരുട്ടി മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് ചോരവന്ന കാക്കവയൽ സ്വദേശിയായ വിദ്യാർത്ഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാസങ്ങൾക്ക് മുൻപ്‌ നടന്ന അപകടത്തിൽ മൂക്കിനും മുഖത്തിന്റെ ഇടതുഭാഗത്തും ശസ്ത്രക്രിയ നടത്തിയിരുന്ന വിദ്യാർത്ഥിയാണ് മർദ്ദനത്തിന് ഇരയായത്. കുട്ടിക്ക്‌ വായ തുറക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. സംഭവത്തിൽ ആക്രമണം നടത്തിയ സീനിയർ വിദ്യാർത്ഥികൾക്കെതിരേ പുതുപ്പാടി ജിഎച്ച്എസ്എസ് പ്രിൻസിപ്പലിനും താമരശ്ശേരി പോലീസിനും പരാതി നൽകി.

Post a Comment

Previous Post Next Post