Trending

പതിനഞ്ച് വയസുകാരി ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍


തൃശൂർ: ചാലക്കുടിയിൽ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ പുഷ്പഗിരി വെള്ളാട്ടുത്തറ പ്രജീഷ്-സിബി ദമ്പതികളുടെ മകള്‍ ശ്രീനന്ദ(15)യാണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി പ്ലസ്‌വൺ‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ പുഷ്പഗിരിയിലുള്ള കുട്ടിയുടെ അമ്മ വീടായ മംഗലന്‍ സുബ്രന്‍റെ വീട്ടിലാണ് സംഭവം. സഹോദരി അവന്തികയും ശ്രീനന്ദയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവന്തിക വീടിനുപുറത്തായിരുന്നു. സംഭവം കണ്ട അവന്തിക ഉടനെ അടുത്തുള്ള ബന്ധുവീട്ടില്‍ പോയി വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി ഉടനെ കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊരട്ടി എസ്എച്ച്ഒ അമൃതരംഗന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post