ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുട്ടിക്ക് പരുക്കേറ്റു. ഈങ്ങാപ്പുഴ പാരിഷാ ഹാളിന് സമീപം ഇന്ന് വൈകീട്ടായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. മലപ്പുറം, വയനാട് സ്വദേശികൾ സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.