Trending

തിരൂരിൽ കായലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിനി മുങ്ങി മരിച്ചു


തിരൂർ: മലപ്പുറത്ത് കായലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരിങ്ങാവൂ‌ർ- മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെയും നജ്ലാബിയുടെയും മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാ‍ർത്ഥിയാണ്. 

ഞായറാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തെ കായലിൽ കുടുംബങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. കായലിൽ മുങ്ങിപ്പോയ ഫാത്തിമയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അലി ഫര്‍ഹാന്‍, മിസ്‌ന ഫാത്തിമ. ബാഫഖി യതീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post