Trending

നടുവണ്ണൂരിൽ ബസ്സപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു


നടുവണ്ണൂർ: ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. നടുവണ്ണൂർ തെരുവത്ത്കടവ് സ്വദേശി വില്ലൂന്നി മലയിൽ താമസിക്കും എൻ.എം സുരേന്ദ്രൻ (50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

നടുവണ്ണൂർ കരുമ്പാപ്പൊയിൽ രാമൻ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബി.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ സെൻ്റർ ബോൾട്ട് തകർന്ന് പിറകുവശം റോഡിലെ പാലത്തിൽ ശക്തിയായി ഇടിച്ചാണ് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റത്. 

ഭാര്യ: ശോഭ. മക്കൾ: സനൽ, ശ്രുതി. അച്ഛൻ: പരേതനായ വെയിലാണ്ടി. അമ്മ: പരേതയായ പുവായി.

Post a Comment

Previous Post Next Post