Trending

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി


കൊല്ലം: കൊല്ലത്ത് മകൻ മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. തഴുത്തല പി.കെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. 

രണ്ടു ദിവസം മുമ്പ് ഷാനിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. പിന്നീട് വീട്ടിൽ നിന്നും മടങ്ങിയിരുന്നു. എന്താണ് കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.

Post a Comment

Previous Post Next Post