വീണ്ടും പാക് പ്രകോപനം; വിവിധ പ്രദേശങ്ങളിൽ ഡ്രോണുകൾ, ബ്ലാക്കൗട്ട് പ്രഖ്യാപിച്ചു

ജമ്മു: വീണ്ടും വെടിനിർത്തൽ ധാരണ ലംഘിച്ച് പാകിസ്താൻ. ജമ്മുവിലെ സാംബ മേഖലയിലും കത്വയിലും മറ്റിടങ്ങളിലും പാക് ഡ്രോൺ സാന്നിധ്യമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സാംബ, രജൗരി, അമൃത്സർ എന്നിവിടങ്ങളിലടക്കം ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓപറേഷൻ സിന്ദൂർ സൈനിക നീക്കത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി രാജ്യത്തോട് അഭിസംബോധന നടത്തി പാകിസ്താന് കനത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ സംഭവം. ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോട് വേണ്ടെന്നും അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.

Post a Comment

Previous Post Next Post