Trending

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39% ആണ് ആകെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ (99.60%) മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം (99.32) മേഖലയും മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ് (97.39%). യുപിയിലെ പ്രയാഗ്‌രാജാണ് ഏറ്റവും പിന്നിൽ. 70.53% ആണ് ഇവിടത്തെ വിജയശതമാനം.

ഈ വർഷം 17.88 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്ത്യയിലും വിദേശത്തുമായി 7,842 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പെൺകുട്ടികളാണ് (91.64%) വിജയശതമാനത്തിൽ മുന്നിൽ. 85.70% ആണ് ആൺകുട്ടികളുടെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയ ശതമാനത്തിൽ 0.41 ശതമാനത്തിന്റെ വർദ്ധനവുണ്ട്. 

വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post