താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി വട്ടക്കുണ്ടിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്. കാർ യാത്രക്കാരായ താമരശ്ശേരി വാടിക്കൽ പനക്കോട് മുജീബ് റഹ്മാൻ, കദീജ മിന്നത്ത്, മുഹമ്മദ് ഇജ്ലാൻ, മിനിലോറി ഡ്രൈവർ മുഹമ്മദ് മകൻ നിഹാൽ എന്നിവർക്കാണ് പരുക്കേറ്റത്.
കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന മിനിലോറി സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയ മൂവർ സംഘം സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്നും റോഡിൽ പരന്ന് ഒഴുകിയ ഓയിൽ മുക്കത്ത് നിന്നുമെത്തിയ ഫയർഫോഴ്സ് നീക്കം ചെയ്തു.