Trending

സ്കൂൾ അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; പ്രധാന അദ്ധ്യാപകൻ വിജിലൻസ് പിടിയിൽ


വടകര: വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാന അദ്ധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാന അദ്ധ്യാപകൻ ഇ.എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻ.ആർ.എക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.

വടകര ലിങ്ക് റോഡിൽ വെച്ച് 10,000 രൂപ കൈമാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90,000 രൂപയുടെ ചെക്ക് അദ്ധ്യാപിക കൈമാറിയിരുന്നു. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ പിടിയിലായത്. അറസ്റ്റുചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post