നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ്, വിജയികളെ മടവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്ററും വൈസ് പ്രസിഡണ്ട് ഫാത്തിമാ മുഹമ്മദും ചേർന്ന് അഭിനന്ദിച്ചു. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 80 ശതമാനം വിദ്യാർത്ഥികളും സ്കോളർഷിപ്പിന് അർഹരായ അപൂർവ നേട്ടം കൈവരിച്ച വിദ്യാലയമാണ് എരവന്നൂർ എ.യു.പി സ്കൂൾ, 37 യു.എസ്.എസും, 8 എൽ.എസ്.എസും കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂളിൽ വെച്ച് നടന്ന അനുമോദന പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ധനരാജ് കുമാർ അധ്യക്ഷത വഹിച്ചു. സലിം പാലോളിത്താഴം, അബ്ദുറഹിമാൻ മാസ്റ്റർ, ഷജ്ന ടീച്ചർ, രമിഷ ടീച്ചർ, നീന ടീച്ചർ, ജസ്‌ല ടീച്ചർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഉമ്മർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വീണ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION