Trending

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ


കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. കിളികൊല്ലൂർ എസ്.എസ്.ബി ഗ്രേഡ് എസ്.ഐ ഓമനക്കുട്ടൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓമനക്കുട്ടൻ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.

എസ്.എസ്.ബിയിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് അദ്ദേഹം മേലുദ്യോഗസ്ഥരെ സമീപിക്കുകയും ലെറ്റർ അയയ്ക്കുകയും ചെയ്തിരുന്നു. എസ്.എസ്.ബിയിൽ തുടർന്നാൽ തനിക്ക് മാനസിക സമ്മർദ്ദമുണ്ടാകുമെന്ന് ഓമനക്കുട്ടൻ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മർദ്ദമാണോ മരണകാരണം എന്നുള്ളതടക്കം പോലീസ് പരിശോധിക്കും.

Post a Comment

Previous Post Next Post