താമരശ്ശേരി: താമരശ്ശേരി വെഴുപ്പൂരിൽ കിണറ്റിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെഴുപ്പൂരിലെ മാതാ അമൃതാനന്ദമയി സമിതി മന്ദിരത്തിൻ്റെ സമീപത്തെ കിണറ്റിൽ ഞായർ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
ദുർഗന്ധത്തെ തുടർന്ന് സമീപവാസി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം മലർന്ന് കിടക്കുന്ന നിലയിലാണ് കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.