താമരശ്ശേരി: താമരശ്ശേരി വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം അമൃതാനന്ദമയി സദ്സംഗ സമിതി കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. താമരശ്ശേരി വൃന്ദാവൻ എസ്റ്റേറ്റിൽ താമസിക്കും സന്ദീപ് എന്ന ബൈജു (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഇയാൾ വയനാട്ടിൽ കൃഷി ചെയ്തുവരികയായിരുന്നു.
ബൈജുവിനെ കഴിഞ്ഞ ആറു ദിവസമായി കാണാനില്ലെന്നു കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. സഹോദരനാണ് കൈയിൽ ധരിച്ചവളയും, വസ്ത്രങ്ങളും തിരിച്ചറിഞ്ഞത്. ഫയർഫോഴ്‌സ് എത്തി കരക്കെത്തിച്ച മൃതദേഹം താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ശ്രീനിവാസൻ. മാതാവ്: ബാലാമണി. സഹോദരൻ: സുധീപ്.