ഉള്ളിയേരി: ഉള്ളിയേരിയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ. പുതുച്ചേരിയിൽ മാത്രം വിൽപ്പനാധികാരമുള്ള രണ്ടു ലിറ്റർ വിദേശ മദ്യവുമായി ഉള്ളിയേരി വീട്ടിൽതാഴെ രവീന്ദ്രൻ (52) ആണ് പിടിയിലായത്.
സംസ്ഥാന പാതയ്ക്ക് അരികിൽ സ്ഥിതി ചെയ്യുന്ന ഉള്ളിയേരി ജെൻ്റ്സ് പാർക്കിന് സമീപത്ത് നിന്നാണ് ഇയാളെ ബാലുശ്ശേരി റെയിഞ്ചിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ സബീറലിയും സംഘവും പിടികൂടിയത്.
സംഭവത്തിൽ രവീന്ദ്രനെതിരെ അബ്‌കാരി ആക്ട് നിയമപ്രകാരം കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ദിലീപ്കുമാർ, ഇ.എം ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനയ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രശാന്ത് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.