കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലന്‍ നായര്‍ (75) ആണ് മരിച്ചത്. വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെ ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം. തൊഴിലാളികൾ ചേർന്ന് പന മുറിക്കുന്നതിനിടെ ബാലന്‍ നായരുടെ ദേഹത്തേക്ക് പൊട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പന എടുത്തുമാറ്റി. ഇതിനിടെ വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി.
തുടർന്ന് സ്റ്റേഷൻ ഓഫീസർ വി.കെ ബിജുവിന്റെ നേതൃത്വത്തില്‍ സിപിആര്‍ കൊടുക്കുകയും പെട്ടെന്ന് തന്നെ സേനയുടെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരിക്കും. ഭാര്യ: ഗിരിജ. മക്കൾ: ലജീഷ്, വിനീത് (കെ.എസ്.എഫ്.ഇ), പരേതനായ വിവേക്. മരുമകൾ: ശില്പ (ചീക്കിലോട്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, മീനാക്ഷി, കമലാക്ഷി, ജനാർദ്ദനൻ.