കോഴിക്കോട്: National Career Service Centre (NCSC) തിരുവനന്തപുരം, NIELIT കോഴിക്കോട്, കെൽട്രോൺ നോളജ് സെൻ്ററുകൾ എന്നിവയുമായി സഹകരിച്ച് SC/ST വിഭാഗങ്ങൾക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് (Cyber Secured Web Development Associate) അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ കോഴിക്കോടുള്ള നോളേജ് സെൻ്ററിൽ ആണ് കോഴ്സ് നടത്തുന്നത്.
പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ. മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളേജ് സെൻ്ററിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 0495-2301772, 8590605275 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.