Trending

കാറ്റിലും മഴയിലും വ്യാപക നാശം; താമരശ്ശേരിയിൽ മരം വീണ് കാറും വൈദ്യുതി തൂണുകളും തകർന്നു


താമരശ്ശേരി: താമരശ്ശേരിയിൽ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശം. താമരശ്ശേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആറ്റുസ്ഥലത്ത് മരം ഒടിഞ്ഞുവീണ് കാറും വൈദ്യുതി തൂണുകളും തകർന്നു. കോരങ്ങാട് വാപ്പനാംപൊയിൽ റെയ്സിന്റെ നിർത്തിയിട്ട കാറിന്റെ മുകളിലാണ് മരം ഒടിഞ്ഞു വീണത്. 

അതേസമയം സ്ഥലം ഉടമയോട് നേരത്തെ മരം മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഉടമയുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.

Post a Comment

Previous Post Next Post