Trending

കോഴിക്കോട് മലയമ്മ സ്വദേശിയായ യുവതി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ജുബൈൽ: മലയാളി യുവതി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ മരണപ്പെട്ടത്. കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മകൻ സ്കൂൾ വിട്ട് വന്നപ്പോൾ വീട്ടിൽ നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. 

എസ്എംഎച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന ആർഇസി മുക്കം മുത്താലം അബ്ദുൽ മജീദാണ് ഭർത്താവ്. മക്കൾ: അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ), അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ് സ്‌കൂൾ). പിതാവ്: കരിമ്പനക്കോട് അബൂബക്കർ. മാതാവ്: റംല. നിയമ നടപടികൾ പൂർത്തിയക്കാൻ ഐസിഎഫ് ജുബൈൽ, കെഎംസിസി ജുബൈൽ എന്നീ സംഘടനയുടെ പ്രവർത്തകരും എസ് എം എച്ച് കമ്പനി പ്രതിനിധികളും രംഗത്തുണ്ട്. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ്.

Post a Comment

Previous Post Next Post