Trending

പേരാമ്പ്ര എരവട്ടൂരില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള ഭാഗത്ത് തീപിടിച്ച് അപകടം


പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കളഭാഗത്ത് തീപിടിച്ച് അപകടം. മലേരി മീത്തല്‍ കുഞ്ഞഹമ്മദിൻ്റെ വീട്ടില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അടുപ്പില്‍ നിന്നുള്ള തീ സമീപത്ത് സൂക്ഷിച്ചിരുന്ന വിറകിലേക്ക് പടര്‍ന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അടുക്കളയുടെ 90 ശതമാനം കത്തി നശിച്ചിട്ടുണ്ട്. ഇലക്ട്രിക് ഉപകരണങ്ങള്‍ അടുക്കളയിൽ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രണ്ട് ഫയര്‍ യൂണിറ്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി. പെട്ടെന്ന് തീ നിയന്ത്രിക്കാനയതിനാൽ അഗ്നിബാധ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ അണയ്ക്കാനായി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷന്റെയും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡി.എം വിനോദിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജി.ബി സനൽ രാജ്, കെ.പി വിപിൻ, എം.കെ ജിഷാദ്, എം.മനോജ്, എസ്.എസ് ഹൃതിൻ, ഹോം ഗാർഡുമാരായ കെ.പി ബാലകൃഷ്ണൻ, രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post