കോഴിക്കോട്: തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ജലാശയങ്ങളിൽ ജല വിനോദങ്ങൾക്ക് നിരോധനം. ജില്ലാ കളക്ടറാണ് നിരോധന ഉത്തരവിട്ടത്. മെയ് 24 മുതൽ 27 വരെയാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനം. ജില്ലയിലെ നദി തീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കാണ് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.