Trending

പന്നിപ്പടക്കമെറിഞ്ഞും മർദ്ദിച്ചും വിവാഹ സംഘത്തെ ആക്രമിച്ച സംഭവം; മൂന്ന് പ്രതികൾ പിടിയിൽ


കൊടുവള്ളി: കൊടുവള്ളിയിൽ‌ വിവാഹ സംഘത്തെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ പന്നിപ്പടക്കം എറിയുകയും പുറത്തിറങ്ങിയവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പോലീസ് പ്രതികളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. ഇതിനിടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. 

ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്. ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്. പ്രവാസിയെയാണ് വധിക്കാൻ ശ്രമിച്ചത്. അജ്മലിനെതിരെയുള്ളത് 11 കേസുകളാണ്. അക്രമത്തിൽ പങ്കാളിയായ അമൽ എന്നയാളെയാണ് ഇനി പിടികൂടാനുളളത്.

Post a Comment

Previous Post Next Post